ലക്നൗ: യുപിയിലെ സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ വിവാദമന്ത്രിയുമായ അസം ഖാന് ഉദ്യോഗസ്ഥനെ ചീത്തവിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വോട്ടെടുപ്പു ഫലം പുറത്തുവന്ന പതിനൊന്നാം തീയതി ജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയ അസം ഖാനോട് ഓഫിസ് വളപ്പിലേക്കു കാര്‍ കടത്തിവിടാനാകില്ലെന്നും നടന്നു പോകണമെന്നും ചില ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
കാര്‍ തടഞ്ഞതോടെ അസം ഖാന് നടന്നാണ് ഓഫിസിലേക്കു പോയത്. വഴിയില്‍ നിറയെ ചെളിയായിരുന്നു. ഇതില്‍ ക്ഷുഭിതനായ ഖാന് പോളിങ് ഓഫിസറായ സബ് ഡിവിഷനല്‍ മജിസ്ട്രേട്ടിനെ കണക്കിനു ചീത്ത വിളിച്ചു. സ്ഥലത്തുണ്ടായിരുന്ന ആരോ ഇതു വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പുതിയ സര്‍ക്കാര്‍ വരുന്നതുവരെ താന്‍ മന്ത്രിയാണെന്നും തന്റെ തൊപ്പി തെറിപ്പിക്കും എന്നൊക്കെ ഖാന് പറയുന്നതു വീഡിയോയില്‍ കേള്‍ക്കാം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റാംപുര്‍ മണ്ഡലത്തില്‍ നിന്നാണ് അസം ഖാന് ജയിച്ചത്.
https://www.youtube.com/watch?v=7yjko_QAcH0
Discussion about this post