ഡല്‍ഹി: യുപി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാര്‍ ആരെന്ന ചര്‍ച്ചകള്‍ സജീവം. നാളെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
ഉത്തരാഖണ്ഡ് ബിജെപി മുഖ്യമന്ത്രിയായി ആര്‍എസ്എസ് പശ്ചാത്തലമുള്ള നേതാവ് ത്രിവേന്ദ്ര സിങ് റാവത്തിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി റാവത്തിനെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ച്ച ഡെറാഡൂണില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചടങ്ങില്‍ സംബന്ധിച്ചേക്കും.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെയും നാളെ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ശനിയാഴ്ച്ച യുപിയിലെ ബിജെപി എംഎല്‍എമാര്‍ യോഗം ചേരുന്നുണ്ട്. ലഖ്നൗവില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവും പങ്കെടുക്കും. മുഖ്യമന്ത്രിയെ സംബന്ധിച്ച കേന്ദ്രനേൃത്വത്തിന്റെ തീരുമാനം വെങ്കയ്യ നായിഡു എംഎല്‍എമാരെ ധരിപ്പിക്കും.
മുഖ്യമന്ത്രിയാകാന്‍ കേന്ദ്ര ടെലികോം സഹമന്ത്രി മനോജ് സിന്‍ഹയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. സംസ്ഥാന ബിജെപി തലവന്‍ കേശവ് പ്രസാദ് മൗര്യയുടേയും കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റേയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്ന്നുകേള്ക്കുന്നുണ്ടങ്കിലും മനോജ് സിന്‍ഹയ്ക്കാണ് കൂടുതല്‍ സാധ്യത.
ഉത്തരാഖണ്ഡില്‍ റാവത്തിന് പുറമെ മുന്‍ മന്ത്രി പ്രകാശ് പന്ത്, മുന്‍ എംപി സത്പാല്‍ മഹാരാജ് എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നയാളാണ് മഹാരാജ്. പന്ത് പാര്‍ട്ടിയിലെ റാവത്തിന്റെ എതിരാളിയായും അറിയപ്പെടുന്നു. അമിത് ഷായുടെ പിന്തുണയുള്ള റാവത്ത് മുഖ്യമന്ത്രിയാകാനാണ് സാധ്യത
അമിത് ഷായുടെ വിശ്വസ്തനാണ് ഠാക്കൂര്‍ വിഭാഗക്കാരനായ റാവത്ത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് യുപിയുടെ ചുമതലയും റാവത്തിന് ഉണ്ടായിരുന്നു. 1997-202 കാലയളവില്‍ ഉത്തരാഖണ്ഡ് ബിജെപിയിലെ ഓര്‍ഗനൈസേഷനല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2007ല്‍ ബിജെപി സര്‍ക്കാരിലെ മന്ത്രിയായിരുന്നു. നിലവില്‍ ബിജെപിയുടെ ദേശീയ സെക്രട്ടറിയും ജാര്‍ഖണ്ഡിന്റെ ചുമതലയുമുള്ള പാര്‍ട്ടി നേതാവും. നിയമസഭയില്‍ എത്തുന്നത് ഇത് മൂന്നാം തവണയാണ്.
യുപിയില്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മനോജ് സിന്‍ഹ രണ്ട് തവണ പാര്‍ലമെന്റില്‍ അംഗമായിട്ടുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപി. മോഡിയോട് അടുപ്പം പുലര്‍ത്തുന്ന മനോജ് സിന്‍ഹയാണ് വാരണാസി മണ്ഡലത്തിലെ(പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലം) കാര്യങ്ങള്‍ മാനേജ് ചെയ്യുന്നതെന്ന് അറിയുന്നു. കിഴക്കന്‍ യുപിയിലടക്കം പാര്‍ട്ടി പ്രവര്‍ത്തകരുടെ വലിയ പിന്തുണയുള്ള നേതാവ്. ഐഐടി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്നും എംടെക്കും ബിടെക്കും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Discussion about this post