ധര്‍മ്മശാല: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. പരമ്പരയും ബോര്‍ഡര്‍ഗവാസ്കര്‍ ട്രോഫിയും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് വെറും 87 റണ്‍സ്. ഇതിനായി പത്തുവിക്കറ്റും രണ്ട് ദിനവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. വിക്കറ്റ് പോകാതെ 19 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിംഗ് ആരംഭിക്കുക.
ബാറ്റിംഗ് നിര തകരാതിരുന്നാല്‍ ഇന്ന് ഉച്ച ഭക്ഷണത്തിന് മുന്‍പ് തന്നെ രഹാനെയ്ക്കും കൂട്ടര്‍ക്കും വിജയവും പരമ്പരയും കൈക്കലാക്കാം. ഇതോടെ ഓസീസ് കൈവശം വെച്ചിരിക്കുന്ന ബോര്‍ഡര്‍ഗവാസ്കര്‍ ട്രോഫിയും ടീം ഇന്ത്യ സ്വന്തമാക്കും. ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് വെറും 137 റണ്‍സിലൊതുക്കിയ ഇന്ത്യ മത്സരം അനായാസം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 32 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യയുടെ വിജയലക്ഷ്യം ഇതോടെ 106 റണ്‍സായി. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് പോകാതെ 19 എന്ന നിലയിലാണ് ഇന്ത്യ.
സ്പിന്നിനേയും പേസിനേയും ഒരുപോലെ തുണച്ച പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തത്. ഉമേഷ് യാദവ്, ആര് അശ്വിന്, ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 45 റണ്‍സെടുത്ത മാക്സ് വെല്ലിന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്.
നേരത്തെ 300 റണ്‍സെന്ന ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ മൂന്നാം ദിനം ലഞ്ചിന് മുന്‍പ് ഇന്ത്യ 332 റണ്‍സിന് പുറത്തായിരുന്നു. അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ രാഹുല്‍, പൂജാര, ജഡേജ എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത് ഓസീസിന് വേണ്ടി ലയോണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.
Discussion about this post