തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് ഭൂ മാഫിയയുടെ ആളെന്ന് ഭരണപരിഷ്കരണ കമ്മിഷന് ചെയര്മാന് വിഎസ് അച്ച്യുതാനന്ദന്. സിപിഐഎം എംഎല്‍എയായ എസ് രാജേന്ദ്രന് ഭൂമാഫിയയുടെ ആളാണെന്നാണോ എന്ന ചോദ്യത്തിന്, സംശയമെന്ത് എന്നായിരുന്നു വിഎസിന്റെ മറുപടി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോളായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കയ്യേറ്റങ്ങളുടെ ഒരറ്റത്ത് രമേശ് ചെന്നിത്തലയുടെ പാര്‍ട്ടിയുണ്ടായിരുന്നു എന്നും അച്യുതാനന്ദന് പറഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് അനധികൃതമായി നിര്‍മിച്ച 92 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി. പിന്നീട് വന്ന യുഡിഎഫ് ഭരണകാലത്ത് കയ്യേറ്റം വ്യാപകമായെന്നും വിഎസ് ആരോപിച്ചു.
ഇനിയും മൂന്നാറിലേക്ക് പോകുമോ എന്ന ചോദ്യത്തിന് വേണ്ടി വന്നാല്‍ മൂന്നാറിലേക്ക് ഇനിയും ചെല്ലുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ കൈക്കൊളളുന്ന ദേവികുളം സബ്കളക്ടര്‍ സര്‍ക്കാരിന്റെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമാഫിയയുടെ ആള്‍ക്കാരെ ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post