ഡല്‍ഹി: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ ഇന്ത്യന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വെ മന്ത്രിയുമായ സി.കെ ജാഫര്‍ ഷെരീഫ് രംഗത്ത്. ഇക്കാര്യം വ്യക്തമാക്കി് ജാഫര്‍ ഷെരീഫ് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
”രാഷ്ട്രപതി സ്ഥാനത്തേക്ക് മോഹന്‍ ഭാഗവതിനെ പരിഗണിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ രാജ്യസ്‌നേഹത്തിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലും ആര്‍ക്കും സംശയമുണ്ടാകില്ല”
ജാഫര്‍ ഷെരീഫ്, കോണ്‍ഗ്രസ് നേതാവ്
ശിവസേന എം.പി സഞ്ജയ് റാവത്തും സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.എന്നാല്‍, രാഷ്ട്രപതിയാകാന്‍ താത്പര്യമില്ലെന്ന് മോഹന്‍ ഭാഗവത് വ്യക്തമാക്കിയിരുന്നു. തന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടാലും താന്‍ ആ പദവിയിലേക്കില്ലെന്നാണ് ഭാഗവതിന്റെ നിലപാട്.
Discussion about this post