ദേശീയപാത നിർമ്മണത്തിൽ സംസ്ഥാന സർക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു തരത്തിലുള്ള പങ്കാളിത്തവും ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതയുടെ ‘അ’ മുതൽ ‘ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്നും പ്രശ്നങ്ങൾ പരിഹരിച്ച് അവർ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം മറ്റൊരു അർത്ഥത്തിൽ എൽഡിഎഫിന് ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി എൽഡിഎഫ് 2016-ൽ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ദേശീയപാത വികസനം നടക്കില്ലായിരുന്നുവെന്നും പറഞ്ഞു. ഇപ്പോൾ ദേശീയ പാതയുടെ നിർമാണം നടക്കുന്ന ചില ഭാഗങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എൽഡിഎഫിന്റെ പ്രശ്നമാണെന്ന് ചിലർ രംഗത്ത് വരുന്നുണ്ട്. ശരിയാണ്, അവർ ഇട്ടുവെച്ച് പോയ ഒരു പണി നിങ്ങൾ എന്തിന് യാഥാർഥ്യമാക്കാൻ പോയി എന്ന നിലക്കാണ് ചോദിക്കുന്നതെങ്കിൽ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് പറയാം. ആ ഉത്തരവാദിത്തം നാടിന്റെ മുന്നോട്ട് പോക്കിന് ഞങ്ങൾ നിർവഹിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post