ലഖ്‌നൗ : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ ആക്രി കച്ചവടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ന്യൂഡൽഹി സ്വദേശികളായ രണ്ടു പേരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഡൽഹിയിലെ സീലംപൂരിൽ നിന്നുള്ള 45 കാരനായ സ്ക്രാപ്പ് ഡീലറായ മുഹമ്മദ് ഹാരൂൺ, സഹായി തുഫൈൽ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ മുജമ്മൽ ഹുസൈനുമായി മുഹമ്മദ് ഹാരൂൺ നിരന്തരമായ ബന്ധപ്പെട്ടിരുന്നതായി എടിഎസ് കണ്ടെത്തിയിട്ടുണ്ട്. ചാരവൃത്തിക്ക് പണത്തിന് പകരമായി പാകിസ്താൻ യാത്രയ്ക്ക് വിസ ആയിരുന്നു ഇയാൾ ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ മുഹമ്മദ് ഹാരൂൺ മുജമ്മൽ ഹുസൈന് ചോർത്തി നൽകിയതായി ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.
ന്യൂഡൽഹി സ്വദേശിയായ മുഹമ്മദ് ഹാരൂണിന് പാകിസ്താനിൽ ഏതാനും ബന്ധുക്കൾ ഉണ്ട്. ഇതുവഴിയാണ് ഇയാൾ പാകിസ്താൻ ഹൈകമ്മീഷനുമായി ബന്ധപ്പെട്ടിരുന്നത്. ചാരവൃത്തിക്ക് പുറമേ മുഹമ്മദ് ഹാരൂൺ അനധികൃത വിസ റാക്കറ്റിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചതായും യുപി എടിഎസ് കണ്ടെത്തി. ഇങ്ങനെ സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ പണം ഇയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് ചെലവഴിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post