റോത്തക്ക്: റിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷിമാലിക് വിവാഹിതയായി. ഗുസ്തിതാരം സത്യവാര്‍ത്ത് കദിയാനാണ് വരന്. റോത്തക്കില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളെയും, സുഹൃത്തുക്കളെയും സാക്ഷിയാക്കി സത്യവാര്‍ത്ത് കദിയാന്‍ സാക്ഷി മാലിക്കിനെ ജീവിത പങ്കാളിയാക്കി.റിയോയില്‍ ഇന്ത്യന്‍ ജനങ്ങളുടെ പ്രതീക്ഷ കാത്ത് സാക്ഷി മാലിക് എന്ന ഹരിയാനക്കാരി നേടിയെടുത്തത് ഒരു പുതിയ ചരിത്രമായിരുന്നു. ഇന്ത്യ ഒന്നൊന്നായി ഒളിമ്പിക്സ് വേദിയില്‍ പരാജയമടയുമ്പോള്‍ രാജ്യത്തിന് തലയുയര്‍ത്താന്‍ സാക്ഷിയുടെ ഒരു വെങ്കല മെഡല്‍ മാത്രം. റിയോയിലെ ഗുസ്തി ഗോദയില്‍ സാക്ഷി നേടിയത് മെഡലിനേക്കാളുപരി രാജ്യത്തിന്റെ അന്തസ് തന്നെയായിരുന്നു.
2010-ലെ യൂത്ത് ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവാണ് സത്യവാര്‍ത്ത്. ഒപ്പം 2014-ല്‍ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ സില്‍വര്‍ ജേതാവുകൂടിയാണ് അദ്ദേഹം. പിതാവും അര്‍ജുന അവാര്‍ഡ് ജേതാവുമായ സത്യവാന് പെഹെല്‍വാന്റെ കീഴിലാണ് സത്യാവര്ത്ത് പരിശീലനം നേടിയത്.
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ഒളിമ്പിക്സ് നേട്ടത്തിന് പിന്നാലെ തന്റെ പ്രണയത്തെ സംബന്ധിച്ചുളള വാര്‍ത്തയും സാക്ഷി പുറത്തുവിട്ടിരുന്നു. ഗുസ്തി മത്സരത്തിനിടയില്‍ കണ്ടാണ് ഇരുവരും പ്രണയത്തിലായത്.
Discussion about this post