തിരുവനന്തപുരം: വൈദ്യുത മന്ത്രി എം.എം. മണി നാക്ക് അടക്കി വെക്കാന്‍ ശീലിക്കണമെന്നു സി.പി.ഐ. മുഖപത്രം. ‘മലയാളികളുടെ മാതൃഭൂമിയും മഹിജ മാതാവും’ എന്ന ലേഖനത്തിലാണു മന്ത്രി മണിക്കെതിരേ സി.പി.ഐ മുഖപത്രം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി മഹിജയെ കാണാന്‍ പോവാത്തതുമായി ബന്ധപ്പെട്ട് മന്ത്രി മണി നടത്തിയ വീട്ടില്‍ ചെന്നാല്‍ അകത്തുകയറിയതും കതകടച്ചാലോ എന്നമട്ടിലുള്ള പ്രയോഗം അപലപനീയമാണെന്നും ലേഖനത്തില്‍ പറയുന്നു. വണ്‍, ടൂ, ത്രി മോഡല്‍ പ്രസംഗം കൊണ്ട് ഇടതുപക്ഷത്തിനു ഗുണമൊന്നും ഉണ്ടായിട്ടില്ല എന്നോര്‍ക്കണം. അദ്ദേഹത്തെ അക്കാര്യം ഉത്തരവാദപ്പെട്ട ഇടതുപക്ഷ നേതൃത്വം ഓര്‍മിപ്പിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
അതേസമയം ഡി.ജി.പി ഓഫീസിനു മുമ്പില്‍ നടന്ന പോലീസ് അതിക്രമത്തെ ലേഖനം കുറ്റപ്പെടുത്തുന്നില്ല. കാക്കിയോ കാവിയോ ഇട്ടാലുടനെ ഇല്ലാതാകുന്നതല്ലല്ലോ വികാരാവേശബാധയും വിവേകശൂന്യതയുമെന്നും ലേഖനത്തില്‍ പറയുന്നു.
Discussion about this post