തിരുവനന്തപുരം: തലസ്ഥാനത്ത് ഇരുപത്തിരണ്ടര ലക്ഷം രൂപയുടെ അസാധുവാക്കിയ നോട്ടുകളുമായി മൂന്നുപേർ പിടിയിൽ. മെഡിക്കൽ കോളജ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് തേക്കുംമൂട് സമീപത്തുവച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും നിരോധിച്ച1000, 500 നോട്ടുകളുടെ കെട്ടുകളാണ് കണ്ടെത്തിയത്. സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.
ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് സിഐ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടകൂടിയത്. തിരുവനന്തപുരം കേശവദാസപുരം സ്വദേശികളാണ് പിടിയിലായവർ. ഇവരെ ചോദ്യം ചെയ്തുവരുകയാണ് പോലീസ്.
Discussion about this post