തൃശ്ശൂര്‍: സിപിഐ-സിപിഎം വാക്പോരിനിടെ സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടിനെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഷാഫിയെയും ഭാര്യയെയും സഹോദരനെയും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഗുരുതരമായ പരിക്കേറ്റ ഷാഫിയുടെ ഭാര്യ സബിതയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Discussion about this post