തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാര്‍ നാളെ മുതല്‍ അനിശ്ചിതകാല സത്യഗ്രഹത്തിനൊരുങ്ങുന്നു. സര്‍ക്കാര്‍ നിയന്ത്രിക്കുന്ന പൊതുമേഖലാ സ്ഥാപനമെന്നനിലയില്‍ കെ.എസ്.ആര്.ടി.സി പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കുക, പെന്ഷന് പരിഷ്കരണം നടപ്പാക്കുക, എല്ലാ മാസവും ആദ്യത്തെ പ്രവൃത്തിദിവസം പെന്ഷന് വിതരണം ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യഗ്രഹം.
കെ.എസ്.ആര്.ടി.സി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് വ്യാഴാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് അറിയിച്ചത്.
പ്രസിഡന്റ് കെ. ജോണ്‍, ജനറല്‍ സെക്രട്ടറി പി.എ. മുഹമ്മദ് അഷ്റഫ്, ട്രഷറര്‍ എ. സെയ്നുലാബ്ദീന്‍, വൈസ് പ്രസിഡന്റുമാരായ എസ്. ബാലകൃഷ്ണന്, വഞ്ചിയൂര്‍ ഗോപാലകൃഷ്ണന്, സെക്രട്ടറിമാരായ എം. നടരാജനാശാരി, കെ. സതീശന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post