തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റം ഒഴുപ്പിച്ച് നടപടിയെ അനുകൂലിച്ച് ഭരണ പരിഷ്കാര കമ്മീഷന് വി എസ് അച്ച്യുതാനന്ദന് രംഗത്തെത്തി. കുരിശാണെങ്കിലും ഒഴിപ്പിക്കണം. ഏതു രൂപത്തിലുള്ള കയ്യേറ്റവും ഒഴിപ്പിക്കണം. കയ്യേറ്റത്തിനെതിരെ കര്‍ശനനിലപാട് വേണമെന്നും വി എസ്സ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ദേവികളും സബ്കലക്ടറുടെ നേതൃത്വത്തില്‍ പാപ്പാത്തിച്ചോലയില്‍ സ്വകാര്യ പ്രാര്‍ത്ഥനാ സംഘം സ്ഥാപിച്ച ഭീമന് കുരിശ് റവന്യൂസംഘം പൊളിച്ച് നീക്കിയത്. തുടര്‍ന്ന് ഇത് കുരിശ് യുദ്ധമാണോയെന്ന് ചോദിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. മൂന്നാറിലെ നടപടി തെറ്റിദ്ധാരണയുണ്ടാക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. എന്നാല്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോയ ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദേശത്താല്‍ പൊതുസ്ഥലത്ത് കുരിശ് സ്ഥാപിച്ച പ്രാര്‍ത്ഥനാ സംഘം മേധാവി ഡോ.സ്കറിയക്കെതിരെ വെള്ളിയാഴ്ച ശാന്തന്‍പാറ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Discussion about this post