ഇടുക്കി: ഇടുക്കിയില്‍ റവന്യു സംഘം വീണ്ടും ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. ശാന്തന്‍പാറയിലെ ഏലപ്പാട്ട ഭൂമിയില്‍ അനധികൃത റോഡ് നിര്‍മ്മാണം റവന്യു വിഭാഗം തടഞ്ഞു. ലോറിയും മണ്ണുമാന്തിയും പിടിച്ചെടുത്തു. ഒന്നര കിലോമീറ്ററില്‍ അധികം വഴിവെട്ടിയെടുത്തതിലാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യു സംഘം നടപടിയെടുത്തത്.
പാപ്പാത്തിച്ചോലയിലെ കുരിശുപൊളിച്ചു മാറ്റിയതിന് മുഖ്യമന്ത്രി റവന്യു ഉദ്യോഗസ്ഥരെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെ എല്‍ഡിഎഫ് യോഗത്തിലും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രിയും സിപിഐയും വ്യക്തമാക്കിയിരുന്നു.
Discussion about this post