ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ഇറ്റാനഗര്‍ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു. 25 കോണ്‍ഗ്സ് കൗണ്‍സിലര്‍മാരില്‍ 23 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആണ് ബി.ജെ.പിയില്‍ ചേക്കേറിയത്. ഇതോടെ നഗരസഭാ ഭരണം ബി.ജെ.പി സ്വന്തമാക്കി.
മുപ്പതംഗ സഭയില്‍ 26 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാതിനാല് അംഗസംഖ്യ 25 ആയി കുറഞ്ഞിരുന്നു. മുഖ്യമന്ത്രി പേമ ഖണ്ഡു, സംസ്ഥാന അദ്ധ്യക്ഷന്‍ തപിര്‍ ഗാവ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസ് വിട്ടവര്‍ ബിജെപിയില്‍ അംഗമായത്. ബിജെപി സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ചാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. കൗണ്‍സിലര്‍മാരെ ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഒരുമിച്ച് സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post