ഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് വീണ്ടും മല്‍സരിക്കാനില്ലെന്ന് പ്രണബ് മുഖര്‍ജി. സമവായമുണ്ടായെങ്കില്‍ മാത്രം വീണ്ടും രാഷ്ട്രപതിയാവുമെന്നും പ്രണബ് മുഖര്‍ജി അറിയിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷ കക്ഷികളെ അദ്ദേഹം നിലപാട് അറിയിച്ചെന്നാണ് സൂചന. മല്‍സരം നടക്കുകയാണെങ്കില്‍ വീണ്ടും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഇല്ലെന്ന സൂചന ഹമീദ് അന്‍സാരിയും നല്കി.
ഇതിനിടെ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്ക്കാന് ഉദ്ദേശിക്കുന്നില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും വ്യക്തമാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുറത്ത് നിന്നുള്ള വ്യക്തിയെ പിന്തുണക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു.
Discussion about this post