ഡല്‍ഹി: അയല്‍രാജ്യങ്ങള്‍ക്കായി 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘സമ്മാനം മെയ് അഞ്ചിന് വിക്ഷേപിക്കുന്നു, ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്.ഒയാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കാന്‍ പോകുന്നത്. വാഗ്ദാനം ചെയ്ത ജിസാറ്റ്9 ഉപഗ്രഹം മെയ് അഞ്ചിന് വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍കീ ബാത്തില്‍ പ്രഖ്യാപിച്ചു.
അയല്‍രാജ്യങ്ങള്‍ക്ക് കൂടിയുള്ള ഉപഗ്രഹത്തിന്റെ ഗിണഭോക്താക്കളുടെ പട്ടികയില്‍ പക്ഷേ പാക്കിസ്ഥാനില്ല. പാക്കിസ്ഥാന് ഈ പദ്ധതിയുടെ ഭാഗമല്ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എ.എസ് കിരണ്‍ കുമാര്‍ പറഞ്ഞിരുന്നു.
ജിഎസ്എല്‍വി9 റോക്കറ്റ് ഉപയോഗിച്ച് വാര്‍ത്താവിനിമയ ;ഉപഗ്രഹമായ ജിസാറ്റ്9 ആണ് ശീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കുന്നത്. 2195 കിലോയാണ് ജിസാറ്റ്9 ന്റെ ഭാരം.കാഡ്മണ്ഡുവില്‍ നടന്ന സാര്‍ക് ഉച്ചകോടിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍ക്കാര്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്. ആദ്യം സാര്‍ക് സാറ്റലൈറ്റ് എന്നയിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും ് പാക്കിസ്ഥാന് പിന്മാറിയതോടെ സൗത്ത് ഏഷ്യന്‍ ഉപഗ്രഹം എന്ന് പേര് മാറ്റുകയായിരുന്നു.
സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വാര്‍ത്താ വിനിമയ രംഗത്ത് 12 വര്‍ഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും. വാര്‍ത്താവിനിമയത്തിനൊപ്പം പ്രകൃതി ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പും ഈ ഉപഗ്രഹത്തിലൂടെ ലഭ്യമാകും. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഈ രാജ്യങ്ങള്‍ക്ക് പരസ്പരം കൈമാറുമെന്നും ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞു. ടെലി മെഡിസിന്, വാര്‍ത്താ വിതരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സാര്‍ക് രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്നതാണ് ഉപഗ്രഹം.
Discussion about this post