ഡല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറിനെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടു. ഭോപ്പാലാണ് രണ്ടാം സ്ഥാനത്തുള്ളത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നടത്തിയ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് സര്‍വേ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയാണ് ഏറ്റവും വൃത്തിഹീനമായ നഗരം.
വിശാഖപട്ടമാണ് സര്‍വേയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. ഗുജറാത്ത് നാലാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മൈസൂര്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് വൃത്തിയുള്ള ഇന്ത്യന്‍ നഗരങ്ങളെ കണ്ടെത്തുന്നതിനായി സര്‍വേ നടത്തുന്നത്. ഇന്ത്യയിലെ 434 നഗരങ്ങളെയാണ് ഈ വര്‍ഷത്തെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Happy to announce results of #SwachhSurvekshan2017 survey. I would call these results as ‘Citizens’ Verdict’ on sanitation in Urban areas! pic.twitter.com/YbYfD3n57s
— M Venkaiah Naidu (@MVenkaiahNaidu) May 4, 2017
Discussion about this post