കശ്മീര്‍: ഷോപിയാന്‍ ജില്ലയില്‍ ഭീകരര്‍ക്കായി വന്‍ തിരച്ചില്‍ ആരംഭിച്ചു. പൊലീസ്, സിആര്‍പിഎഫ്, സൈനിക തലത്തിലുള്ളവരടക്കം നാലായിരത്തോളം ഉദ്യോഗസ്ഥര്‍ ആണ് തിരച്ചിലിനിറങ്ങിയിരിക്കുന്നത്.
തൊണ്ണൂറുകളുടെ അവസാനത്തില്‍ നിര്‍ത്തലാക്കിയ വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പരിശോധനയും സൈന്യം പുനരാരംഭിച്ചിട്ടുണ്ട്. വീടുകള്‍ക്കുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത് പുനരാരംഭിച്ചത്. ഗ്രാമവാസികളെയെല്ലാം ഒരു പൊതുസ്ഥലത്ത് വിളിച്ചു വരുത്തിയ ശേഷമായിരിക്കും വീടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന നടക്കുക.
പത്ത് വര്‍ഷത്തിനിടയില്‍ നടക്കുന്ന ഏറ്റവും വലിയ പരിശോധനയാണിതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. ഹെലികോപ്റ്ററും ഡ്രോണുകളും അടങ്ങുന്ന സന്നാഹങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.
Discussion about this post