കൊട്ടാരക്കര: കെ. എം മാണിയുടെ കേരള കോണ്‍ഗ്രസ് ഇല്ലെങ്കില്‍ എല്‍ഡിഎഫിന് ശക്തിയില്ല എന്ന ചിന്ത കോംപ്ലക്സിന്റെ ഭാഗമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മാണി വന്നാലെ ശക്തികൂടുവെന്ന ചിന്ത ശരിയല്ല. എല്‍ഡിഎഫ് നേതാക്കള്‍ക്കെല്ലാം അല്‍ഷിമേഴ്സ് വന്നെന്ന് ജനങ്ങള്‍ വിശ്വസിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പരിഹസിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാണിയ്ക്ക് സിപിഐഎം പിന്തുണ നല്‍കിയത് സിപിഐയെ ചൊടിപ്പിച്ചിരുന്നു. കൊട്ടാരക്കരയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മാണിയെ കൂടെക്കൂട്ടാനുള്ള നീക്കത്തെ കാനം വിമര്‍ശിച്ചത്.
മാണിയെ കൂടെക്കൂട്ടാനുള്ള സിപിഐഎം നീക്കത്തേയും കാനം കണക്കറ്റ് വിമര്‍ശിച്ചു. 19നേക്കാള്‍ വലിയ സംഖ്യയല്ലല്ലോ 6 എന്നും എംഎല്‍എമാരുടെ കണക്ക് ചൂണ്ടികാണിച്ച് കാനം ചോദിച്ചു. ഈ ആറ് പേരെ പേടിക്കാന്‍ ഇവര്‍ക്ക് ഇരട്ട ചങ്കൊന്നുമില്ലല്ലോയെന്നും കാനം പരിഹസിച്ചു.
കേരള കോണ്‍ഗ്രസ് എം ഇടതുപക്ഷത്തേക്ക് വരുന്നതിനെ സിപിഐ എതിര്‍ക്കുന്നത് അവരുടെ സ്ഥാനം നഷ്ടപ്പെടുമോ ഗ്രേഡ് കുറഞ്ഞുപോകുമോ എന്ന ഭയം കൊണ്ടാണെന്ന കെഎം മാണിയുടെ പരാമര്‍ശത്തെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി എണ്ണം പറഞ്ഞ് കളിയാക്കിയത്.
ആറിനേക്കാള്‍ വലിയ സംഖ്യയാണ് 19 എന്നാണ് നമ്മളൊക്കെ പഠിച്ചിരിക്കുന്നതെന്ന് പറഞ്ഞ കാനം ആ ആറ് പേരും ഉണ്ടാവുമോയെന്ന് കുറച്ചു ദിവസം കഴിഞ്ഞാലെ അറിയാവൂ എന്നു പറഞ്ഞു.
Discussion about this post