
ഡല്‍ഹി: സാക്ഷിമാലിക് ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്നു. 24-കാരിയായ സാക്ഷി കസാക്കിസ്ഥാന്റെ അയൗലിം കാസിമോവയെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ജപ്പാന്റെ റിസാക്കോ കവായിയാണ് ഫൈനലില്‍ സക്ഷിയുടെ എതിരാളി.
ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയാണ് സാക്ഷി മാലിക്. ഗ്ലാസ്ഗോയില്‍ 2014-ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെളളിയും 2015-ലെ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട് സാക്ഷി.
Discussion about this post