പത്തനംതിട്ട : പത്തനംതിട്ട കുളനട പഞ്ചായത്ത് ഭരണം ബിജെപി നേടി. എൽഡിഎഫ് ഭരണ സമിതി അവിശ്വാസത്തിലൂടെ പുറത്തായതിനെ തുടർന്നാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. അശോകൻ കുളനട പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
കുളനട പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് നിലവിൽ ഏഴു സീറ്റാണ് ഉള്ളത്. എൽഡി എഫിനും യുഡിഎഫിനും നാലു വീതവും സ്വതന്ത്രന് ഒരു സീറ്റുമായിരുന്നു. ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ ഇരു മുന്നണികളും ചേർന്ന് സ്വതന്ത്രയെ പ്രസിഡന്റാക്കുകയായിരുന്നു.
ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയം നേരത്തെ പാസായിരുന്നു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുകയായിരുന്നു. തുടക്കത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് 3 പാർട്ടിയും മത്സരിച്ചിരുന്നു. തുടർന്ന് യഥാക്രമം 7, 5 വോട്ട് ലഭിച്ച ബിജെപിയും എൽഡിഎഫിനെയും വീണ്ടും മത്സരിപ്പിച്ചു. ആ വോട്ടെടുപ്പിൽ യുഡിഎഫ് വോട്ട് അസാധുവാക്കി. 7 വോട്ട് ലഭിച്ച ബിജെപി പ്രസിഡന്റ് സ്ഥാനം നേടുകയായിരുന്നു.
Discussion about this post