കോട്ടയം: സിപിഐക്കെതിരേ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ്-എം രംഗത്ത്. സ്ഥാനത്തും അസ്ഥാനത്തും കടന്നാക്രമിക്കാൻ പന്ന്യൻ രവീന്ദ്രന്റെയോ സിപിഐയുടെയോ നുകത്തിന് കീഴിയിൽ കഴിയുന്ന പാർട്ടിയല്ല കേരള കോൺഗ്രസ്-എമ്മെന്ന് ജനറൽ സെക്രട്ടറി ജോസ്ഫ് എം. പുതുശേരി പറഞ്ഞു.
മുന്നണി പ്രവേശനത്തിനായി ഞങ്ങൾ ആരുടെ മുന്നിലും അപേക്ഷയുമായി പോയിട്ടില്ല. ആരുടെ ഔദ്യാര്യം ആവശ്യവുമില്ല. ഇക്കാര്യം പാർട്ടി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും സിപിഐ കേരള കോൺഗ്രസ്-എമ്മിനെതിരേ തിരിയുന്നത് ഉൾഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അധിക്ഷേപിക്കുന്ന തരത്തിൽ പ്രതികരിക്കുന്പോഴും അതേ രീതിയിൽ തുനിയാത്തതു മാന്യത പാലിക്കുന്നത് കൊണ്ടാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ കടന്നാക്രമണം നടത്തുന്നത് മാന്യൻമാർക്ക് ചേർന്ന പണിയല്ല. നിലനിൽപ്പില്ലാത്തതിനാൽ തന്റെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പന്ന്യന്റെ മാണി വിരോധം. അതിന്റെ പേരിൽ തകരുന്ന പാർട്ടിയോ നേതാവോ അല്ല കേരളാ കോൺഗ്രസും കെ.എം.മാണിയുമെന്ന് ഓർക്കുന്നതു നന്നായിരിക്കുമെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു.
Discussion about this post