കൊല്‍ക്കത്ത : സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ബംഗാള്‍ ഘടകം. ഇത് സംബന്ധിച്ച് സിപിഎം ബംഗാള്‍ സംസ്ഥാന സമിതി പ്രമേയം പാസ്സാക്കി.
യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിക്കുന്നതിനോട് പൊളിറ്റ് ബ്യൂറോ അനുകൂലിക്കുന്നില്ല. ഇതിനിടെയിലാണ് സിപിഎം ബംഗാള്‍ ഘടകം നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം പ്രമേയം വന്നാല്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രനേതാക്കള്‍ അറിയിച്ചു.
Discussion about this post