തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാറിന്റെ ഉത്തരവിന് വീണ്ടു അവഗണന. ടി-ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന സെന്‍കുമാറിന്റെ ആവശ്യം തള്ളി. ടി-ബ്രാഞ്ചിലെ വിവരങ്ങള്‍ നല്കാന് കഴിയില്ലെന്ന് ജൂനിയര്‍ സൂപ്രണ്ട് അറയിച്ചു.
പോലീസ് ആസ്ഥാനത്തെ രഹസ്യസ്വഭാവമുള്ള ഫയലുകള്‍ കൈകാര്യംചെയ്യുന്ന ടി ബ്രാഞ്ചിലെ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നായിരുന്നു സെന്‍കുമാറിന്റെ ഉത്തരവ്. 2009-ല്‍ അന്നത്തെ ഡി.ജി.പി. ജേക്കബ് പുന്നൂസ് ഇതുസംബന്ധിച്ച് നല്‍കിയിരുന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമാക്കിയാണ് ടി.പി. സെന്‍കുമാറിന്റെ ഉത്തരവിറക്കിയിരുന്നത്.
പോലീസ് ആസ്ഥാനത്തുനിന്ന് പല വിവരങ്ങളും രഹസ്യസ്വഭാവമുള്ളവയാണെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശപരിധിയില്നിന്ന് ഒഴിവാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉത്തരവ്.
Discussion about this post