ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് വഞ്ചകനാണെന്ന് ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസിനു പുറത്തുള്ള മതില്‍ക്കെട്ടിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കുമാര്‍ വിശ്വാസ് വഞ്ചകനാണെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്നുമാണ് പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നത്. കുമാറിനെ ഉടന്‍ തന്നെ പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. അടുത്തിടെ ഡല്‍ഹിയില്‍ നടന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ആപ്പ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ യൂണിറ്റ് കണ്‍വീനര്‍ സ്ഥാനം രാജിവച്ച ദിലീപ് പാണ്ഡെയെ പോസ്റ്ററില്‍ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
Discussion about this post