ഡൽഹി: ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തി കേന്ദ്രസർക്കാർ. സുരക്ഷാ ഏജൻസികളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം ഡൽഹിയിൽ ചേർന്ന് ഇതിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്തു.
നിലവിൽ സമൂഹ മാധ്യമങ്ങൾക്കു കാര്യമായ നിയന്ത്രണങ്ങളില്ല. ഇവയ്ക്കു വ്യക്തമായ മാർഗ നിർദേശങ്ങൾ രൂപപ്പെടുത്തുകയാണു ലക്ഷ്യം. രാജ്യതാൽപര്യത്തിനെതിരായി സാമൂഹ മാധ്യങ്ങളെ ഉപയോഗപ്പെടുത്താൻ ചില ഭീകര സംഘടനകൾ നീക്കം നടത്തിയ സാഹചര്യത്തിൽ കേന്ദ്രനീക്കത്തിനു പ്രാധാന്യമേറെയുണ്ട്.
Discussion about this post