ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ ബിജെപി പ്രാദേശിക നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. എസ്സിമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബണ്ടി രാമേഷ്(35) ആണ് കൊല്ലപ്പെട്ടത്.
പ്രതികളെ പിടികൂടാനായിട്ടില്ല. ബിജെപി നേതാവിനോടുള്ള വൈരാഗ്യമാകാം കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് സംശയിക്കുന്നു.കര്‍ണാടക ബിജെപിയുടെ ദലിത് മുഖങ്ങളിലൊന്നാണ് ബന്‍ഡി രമേശ്. ബെല്ലാരി റൂറല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബെല്ലാരി എംപിയായ ബി ശ്രീരാമലൂവിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്നയാളാണ് രമേശ്.
കഴിഞ്ഞ മാര്‍ച്ച് 14ന് ബംഗലൂരുവില്‍ ബിജെപി നേതാവ് കിത്തഗനഹള്ളി വാസുവും കൊല്ലപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായി. ബിജെപി കൗണ്‍സിലറും ദലിത് നേതാവുമായിരുന്നു ശ്രീനിവാസ് പ്രസാദ്. ഇദ്ദേഹം കിതഗാനഹള്ളി വാസുവെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രഭാതവ്യായാമം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് നാല് പേരടങ്ങുന്ന സംഘം 38കാരനായ ശ്രീനിവാസ് പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബംഗലൂരുവിനടുത്ത് ആനകലിലാണ് കൊല നടന്നത്.
കര്‍ണാടകയിലെ ബൊമ്മസന്ദാര മുന്‍സിപ്പാലിറ്റിയിലെ വനിതാ കൗണ്‍സിലറായ സരോജമ്മ രാമസാമി, ഇവരുടെ ബന്ധുവായ നാരായണസാമി(35), മുരളി(20), സി മഞ്ജുനാഥ്(29) എന്നിവരാണ് ഈ കേസില്‍ അറസ്റ്റിലായത്.
Discussion about this post