കൊച്ചി: യുഡിഎഫിന്റെ ജനകീയ മെട്രോ യാത്രക്കെതിരെ കെഎംആര്‍എല്‍ നിയമനടപടിക്കൊരുങ്ങുന്നു. മെട്രോയിലെ യാത്രാ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കെഎംആര്‍എല്‍ കണ്ടെത്തി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കെഎം ആര്‍എല്‍ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കെഎംആര്‍എല്‍ തീരുമാനം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ ജനകീയ യാത്ര നടത്തിയത്.
ഗുരുതരമായ പിഴവുകളാണ് കോണ്‍ഗ്രസിന്റെ ജനകീയ യാത്രയുമായി ബന്ധപ്പെട്ടുണ്ടായതെന്നു കെഎംആർഎൽ കണ്ടെത്തിയത്. അനിയന്ത്രിതമായി പ്രവർത്തകർ സുരക്ഷ പരിശോധന ഒഴിവാക്കി സ്റ്റേഷനിലേക്കും ട്രെയിനിലേക്കും ഇരച്ചുകയറുകയായിരുന്നു. ആലുവയിൽ നിന്നും ടിക്കറ്റെടുത്ത് നിരവധി പ്രവർത്തകർ ആദ്യം തന്നെ പാലാരിവട്ടത്തേക്ക് പോയി. എന്നാൽ ഉമ്മൻ ചാണ്ടി തങ്ങൾ കയറിയ ട്രെയിനിൽ ഇല്ലെന്ന് മനസിലാക്കിയ ചില പ്രവർത്തകർ പാലാരിവട്ടത്തിന് മുൻപായി പല സ്റ്റേഷനുകളിലും ഇറങ്ങി. മെട്രോ യാത്രാചട്ടങ്ങൾ പ്രകാരം ഇതെല്ലാം നിയമവിരുദ്ധമാണ്.
Discussion about this post