തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റാനുളള നടപടി ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ കൊണ്ടുവന്നത് ചീഫ് സെക്രട്ടറി. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് അജന്‍ഡയില്‍ ഇല്ലാതിരുന്നിട്ടും വിഷയം മന്ത്രിസഭാ യോഗത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ഇക്കാര്യം അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് എടുത്തു.
അതേസമയം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാകട്ടെ എതിര്‍പ്പുയര്‍ത്തി. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ റവന്യു ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിച്ച് ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ ശ്രീറാമിനെ മാറ്റുന്നത് ജനങ്ങള്‍ക്കിടയില്‍ മോശം അഭിപ്രായത്തിന് ഇടയാക്കുമെന്നായിരുന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിലപാട്. എന്നാല്‍ ഇത്.
യോഗം അംഗീകരിച്ചില്ല. അതേസമയം മറ്റ് സിപിഐ മന്ത്രിമാരാരും പ്രതികരിച്ചുമില്ല. നാലുവര്‍ഷം ഒരേ തസ്തികയില്‍ തുടര്‍ന്നവരെ മറ്റ് തസ്തികയിലേക്ക് മാറ്റി നിയമിക്കുകയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പതിനൊന്ന് മാസമാണ് ശ്രീറാം ദേവികുളത്ത് ചുമതലയിലിരുന്നത്. സിപിഐയുടെ നിര്‍വാഹക സമിതി യോഗം ചേരുന്നതിനിടെയാണ് മന്ത്രിസഭാ യോഗ തീരുമാനം എത്തുന്നത്. എന്നാല്‍ യോഗം ഇത് ചര്‍ച്ച ചെയ്തില്ല. അതേസമയം നേതാക്കള്‍ തമ്മില്‍ ശ്രീറാമിന്റെ സ്ഥലംമാറ്റം സംബന്ധിച്ച്് ചര്‍ച്ച നടത്തിയെന്നാണ് വിവരം.
Discussion about this post