ഡല്‍ഹി : ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും പുറത്തായേക്കും. ഇന്നലെ ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ കെജ്രിവാള്- യോഗേന്ദ്ര യാദവ് പക്ഷങ്ങള്‍ വാദവും എതിര്‍വാദവുമായി പരസ്യമായി ഏറ്റുമുട്ടിയതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.ഇതോടെ നാളെ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തോടെ ഇരുവരും പുറത്താകാന്‍ സാധ്യതയേറി.
ഇന്നലെ വൈകിട്ടു രാഷ്ട്രീയകാര്യസമിതി യോഗത്തിനു ശേഷമാണു യാദവിനും ഭൂഷണിനുമെതിരെ പരസ്യനിലപാടുമായി കേജ്രിവാള് പക്ഷത്തെ പ്രമുഖര്‍ രംഗത്തെത്തിയത്. ഇരുവരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടെന്നും കെജ്രിവാളിനെ ദേശീയ കണ്‍വീനര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന അവരുടെ ആവശ്യം ദേശീയ കൗണ്‍സില്‍ പരിഗണിക്കുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. പിന്നാലെ, ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നുള്ള യോഗേന്ദ്ര യാദവിന്റെയും പ്രശാന്തിന്റെയും രാജി സ്വീകരിച്ചതായി കുമാര്‍ വിശ്വാസും ആശിഷ് ഖേതനും അറിയിച്ചു. ഈ മാസം 17-നാണ് രാജിക്കത്ത് നല്‍കിയതെന്നും അവകാശപ്പെട്ടു.
ന്നൊല്‍ ഇതിനെതിരെ യോഗേന്ദ്ര യാദവ്, 17നു താന്‍ കെജ്രിവാളിന് അയച്ചതെന്നു പറഞ്ഞ് ഒരു കത്ത് പുറത്തുവിട്ടു. പാര്‍ട്ടിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക, തീരുമാനങ്ങളെടുക്കുന്നതില്‍ വൊളന്റിയര്‍മാര്‍ക്കു കൂടുതല്‍ അധികാരം നല്‍കുക, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന ഘടകങ്ങള്‍ക്കു നല്‍കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണു കത്തിലുള്ളത്. ഇവ അംഗീകരിച്ചാല്‍ നിര്‍വാഹക സമിതിയില്‍നിന്നു രാജിവച്ചു സാധാരണ അംഗങ്ങളായി തുടരാമെന്നും കത്തില്‍ പറയുന്നുണ്ട്.
Discussion about this post