ഡല്‍ഹി: ആഗോള സാമ്പത്തിക വളര്‍ച്ചയുടെ കുതിപ്പിന് ഇന്ത്യന്‍ സമ്പദ്ഘടനയായിരിക്കും ഭാവിയില്‍ ചുക്കാന്‍ പിടിക്കുകയെന്ന് പഠനം. വരുന്ന ദശകത്തിനുള്ളില്‍ തന്നെ ഇന്ത്യ സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ മറികടക്കുമെന്നാണ് വിലയിരുത്തല്‍.
ലോകപ്രശസ്ത സര്‍വകലാശാലയായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് നടത്തിയ പഠനത്തിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. 2025ഓടെ ലോകത്ത് അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തും. രാജ്യത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച 7.7 ശതമാനമാകും. ഇന്ത്യയുടെ വളര്‍ച്ച ഏതെങ്കിലും ഒരു മേഖലയെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. വ്യത്യസ്ത മേഖലകളില്‍ ഊന്നിയുള്ളതായതിനാല്‍ വളര്‍ച്ച നിലനിര്‍ത്താനാകുമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.
ഇതിനോടകം വാഹനങ്ങള്‍, ഇലക്ട്രോണിക്സ്, കെമിക്കല്‍ വ്യവസായം പോലുള്ള സങ്കീര്‍ണമായ മേഖലകളില്‍ രാജ്യത്തിന്റെ കയറ്റുമതി സാദ്ധ്യതകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും, ഇത് ദീര്‍ഘകാലയളവില്‍ സമ്പദ്ഘടനയുടെ വളര്‍ച്ച നിലനിര്‍ത്താന്‍ സഹായിക്കുന്നതാണെന്നും പഠനത്തില്‍ പറയുന്നുണ്ട്.
Discussion about this post