തൃശൂര്‍: കേരളവര്‍മ്മ കോളേജില്‍ സരസ്വതി ദേവിയെ അപമാനിച്ച് എസ് എഫ് ഐ. എം എഫ് ഹുസൈന് വരച്ച ചിത്രം ബോര്ഡാക്കിയാണ് എസ് എഫ് ഐയുടെ അധിക്ഷേപം. കോളേജില്‍ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടാണ് എസ് എഫ് ഐയുടെ ഹിന്ദു അധിക്ഷേപ ബോര്‍ഡുകള്‍.
നിങ്ങള്‍ ഈ ചിത്രം കാണരുത് എന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു എന്ന കുറിപ്പോടെയാണ് ബോര്‍ഡുകള്‍ വച്ചിരിക്കുന്നത്. വീണയുമായി ഇരിക്കുന്ന നഗ്ന സ്ത്രീ രൂപത്തിന് സരസ്വതി എന്ന് പേരു നല്‍കിയിട്ടുണ്ട്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് എസ്എഫ്ഐ നടത്തുന്നത് എന്ന വിമര്‍ശനത്തിന് പിന്നാലെയാണ് സരസ്വതി ദേവിയെ അവഹേളിച്ച് കൊണ്ട് പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരില്‍ ഇത്തരത്തില്‍ മത വിരോധം പ്രചരിപ്പിക്കുന്ന എസ്എഫ്ഐയുടെ പ്രവര്‍ത്തിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ഒരു പ്രത്യേക മതവിഭാഗത്തോട് മാത്രമുള്ള എസ്എഫ്ഐയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ആരോപണമുയരുന്നു. മതസ്പര്‍ദ്ധ വളര്‍ത്താനും കലാലയങ്ങള്‍ കലാപ ഭൂമിയാക്കാനുമുള്ള എസ്എഫ്ഐയുടെ നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Discussion about this post