(ഇന്‍ ഫേസ്ബുക്കില്‍ ) രഞ്ജിത് വിശ്വനാഥ് മേച്ചേരി
സരസ്വതി ദേവിയെ അപമാനിച്ചു കേരളവര്‍മ്മയില്‍ മതേതര ബോര്‍ഡ് വെച്ചവര്‍ തന്നെ അവസാനം അത് ഊരി കൊണ്ട് പോയെങ്കിലും, ആ തോന്നിവാസത്തെ ന്യായികരിക്കാനായി ഒരു സമൂഹത്തെ മുഴുവന്‍ തീവ്രവാദികളാക്കിയ മഹതിയും, അതിന്റെ പേരില്‍ അപമാനിക്കപ്പെട്ട ആ സമൂഹത്തിലുള്ള ചിലരുടെ വകയായി അവര്‍ക്കുള്ള തെറിവിളിയും ഒരു വശത്തു. ഇതിനു കൗണ്ടറായി ചെഗുവേരയില്‍ കാരിന് ഡാനിയല്‍ എന്ന ഇംഗ്ളീഷ് ചിത്രകാരി നടത്തിയ ആവിഷ്ക്കാരം ഓര്‍മ്മിപ്പിച്ചതിനു വേറൊരാള്‍ക്ക് സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ ചെഗുവേര ഫാന്‍സിന്റെ കണ്ണ് പൊട്ടുന്ന തെറിവിളികളുമൊക്കെ വാര്‍ത്തയായി മറുവശത്തു നില്ക്കുന്ന ഈ സമയത്തു കുറച്ചു കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാം..
ഇന്ത്യ എന്നത് ആവിഷ്ക്കാര സ്വാതന്ത്രം നിലവിലുള്ള രാജ്യമാണ് എന്നത് ശരിയാണ്. ഈ ആവിഷ്ക്കാരം വിലക്കപ്പെട്ടു എന്ന് പറഞ്ഞാണല്ലോ കേരളവര്‍മ്മയില്‍ ഇപ്പൊ എസ് എഫ് ഐ സ്വരസ്വതി ദേവിയെ അപമാനിച്ചു ബോര്‍ഡ് വെച്ചത്. എന്നാല്‍ ഇവര്‍ക്ക് അറിയാഞ്ഞിട്ടാണോ എന്നറിയില്ല, നമ്മുടെ ഈ ആവിഷ്ക്കാരത്തിനു കുറച്ചു പരിമിതികള്‍ ഉണ്ട്. അതൊന്നും ഇപ്പൊ ഭരണത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ കൊണ്ട് വന്നതുമല്ല. കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങളും അംബേദ്കറിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഭരണഘടനയും ഒന്നും പരിധികളില്ലാത്ത അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യയില്‍ അനുവദിയ്ക്കുന്നില്ല.
ദൈവങ്ങള്‍ മിത്തുകള്‍ ആണ് അന്ധവിശ്വാസത്തിന്റെ ഭാഗമാണ്, അവരൊക്കെ ജീവിച്ചിരുന്നു എന്നതിന് പോലും തെളിവില്ല. എന്നാല്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ അങ്ങിനെ അല്ല, അതോണ്ട് തന്നെ മനുഷ്യര്‍ക്ക് കിട്ടുന്ന പൗരാവകാശങ്ങള്‍ ദൈവങ്ങള്‍ക്ക് കൊടുക്കേണ്ടതില്ല എന്നൊക്കെ പലയിടത്തും പലരും പറയുന്ന കണ്ടു.
ആവിഷ്ക്കാര സ്വാതന്ത്രം നിലവിലുള്ള ബാക്കി രാജ്യങ്ങളില്‍ അങ്ങിനെ ആയിരിക്കാം. എന്നാല്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ അങ്ങിനെയല്ല ഉള്ളത്. അവിടെ വ്യക്തമായി തന്നെ എഴുതി വെച്ചിട്ടുണ്ട്, ഇവിടെയുള്ള മനുഷ്യരെ പോലെ തന്നെ ദൈവങ്ങള്‍ക്കും പൗരാവകാശങ്ങള്‍ ഉണ്ടെന്നു. അതിപ്പോ ഏത് മതത്തിലെ ദൈവങ്ങള്‍ ആയാലും ശരി. അത് ആദ്യമേ മനസിലാക്കി വെക്കുക.
രണ്ടാമതായി മനസിലാക്കേണ്ടത് ഇന്ത്യയില്‍ ഇപ്പോഴും പരിപൂര്‍ണ്ണമായ ആവിഷ്ക്കാര സ്വാതന്ത്രം ഇല്ല എന്നതാണ്. ഇതിനു കാരണം സംഘപരിവാറോ, ബിജെപിയെ അല്ലേല്‍ ഹിന്ദുക്കളോ അല്ല. കൊളോണിയന്‍ കാലത്തുണ്ടാക്കിയ അവരുടെ വിക്റ്റോറിയന്‍ മൂല്യ ബോധമനുസരിച്ചുള്ള നിയമങ്ങളും, ആ നിയമങ്ങള്‍ മാറ്റാന്‍ തയ്യാറാവാത്ത ഇത്ര കാലം ഭരിച്ച സര്‍ക്കാരുകളുമാണ്.
അതു പോലെ തന്നെയാണ് ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്രത്തിന്റെ കാര്യവും. അതും പൂര്‍ണ്ണമല്ല, അതിനും പരിധികള്‍ ഉണ്ട്. അതിന്റെ കാരണക്കാരും ഹിന്ദുക്കളോ അല്ലേല്‍ സംഘപരിവാറോ അല്ല. നമ്മടെ ഭരണഘടനയിലെ ഒന്നാമത്തെ ഭേദഗതിയായി തന്നെ ‘Constitution (First Amendment) Act, 1951’ ല്‍ അഭിപ്രായ സ്വാതന്ത്രത്തിനു പരിധി നിശ്ചയിച്ചു ഭേദഗതി കൊണ്ട് വന്നതു നെഹ്റു ആയിരുന്നു.
1927ല്‍ മുഹമ്മദ് നബിയുടെ വിവാഹ ജീവിതത്തെയും, ലൈംഗികതയെയും കുറിച്ച് ‘രംഗീല റസൂല്‍’ എന്നൊരു ബുക്ക് ലാഹോറിലുള്ള ഒരു പ്രസാധകനായ ‘മഹാഷെയ് രാജ്പാല്’ എന്നയാള്‍ പുറത്തിറക്കി. എഴുത്തുകാരന്റെ പേര് പക്ഷെ രഹസ്യമാക്കി വെച്ചിരുന്നു.
സീത ദേവിയെ വേശ്യയായി ചിത്രീകരിച്ചു ഒരു ഇസ്ലാം മത വിശ്വാസിയിറക്കിയ ലഘുലേഖക്ക് ബദലായി ആയിരുന്നു ഈ ബുക്ക്. ഇതിനെതിരെ ഇസ്ലാം മതവിശ്വാസികള്‍ പരാതി കൊടുത്തതിനെ തുടന്ന് രാജ്പാല് അറസ്റ്റ് ചെയ്യപ്പെട്ടേലും ശിക്ഷിക്കപ്പെട്ടില്ല.
ബ്രിട്ടീഷ് ഭരണമായിരുന്ന അന്ന് ഈ കേസില്‍ വിധി പുറപ്പെടുവിക്കുന്നതില്‍ കോടതി നേരിട്ട ഒരു പ്രധാന വെല്ലുവിളി എന്ന് പറഞ്ഞാല്‍, അന്ന് നിലവിലുള്ള വര്‍ഗീയ വിദ്വെഷം ഉണ്ടാക്കുന്ന സംസാരത്തിനു ശിക്ഷ വിധിക്കാനുള്ള നിയമമായ IPC Section 153(A) വെച്ച് രാജ്പാലിനെ ശിക്ഷിക്കാന്‍ വകുപ്പുണ്ടായിരുന്നില്ല എന്നതാരുന്നു. കാരണം ഈ പുസ്തകം കൊണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയോ ഉണ്ടായില്ല. എന്നാല്‍ എല്ലാവരെയും നടുക്കി കൊണ്ട് കോടതിക്കുള്ളില്‍ വെച്ച് രാജ്പാലിനെ ‘ഇല് ഉദ് ദിന്’ എന്നയാള്‍ 1929 ല്‍ കൊന്നു കളഞ്ഞു. എന്തായാലും ഇതിനൊരു പരിഹാരം എന്ന നിലയില്‍ അന്ന് ബ്രിട്ടീഷുകാര്‍ കൊണ്ട് വന്ന പുതിയ നിയമം ആണ് IPC Section 295(A).
IPC Section 295(A) പ്രകാരം ഏതെങ്കിലും മതത്തെ, മത ചിഹ്നങ്ങളെ, മത വിശ്വാസങ്ങളെ, മത ദൈവങ്ങളെ ദുരുദ്ദേശത്തോടെ വാക്കാലോ പ്രവര്ത്തിയാലോ മറ്റെന്തെലും തരത്തിലോ അപമാനിച്ചാല്‍, അവര്‍ക്കു മൂന്നു വര്‍ഷം തടവും കൂടെ പിഴയും ശിക്ഷയായി ലഭിക്കും.
1991 ല്‍ കേരള സര്‍ക്കാര്‍ ജീസസ് എ സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ നിരോധിച്ചതും, 1960 ല്‍ ഹെന്റി റോഡ്രിഗസും എല്ലാം കുടുങ്ങിയതും ഈ നിയമത്തില്‍ തന്നെ.
ഇതിന്റെ കൂടെ IPC Section 294(A) കൂടി ഉണ്ട്.
അത് പ്രകാരം പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രദര്‍ശിപ്പിക്കല്‍, ചീത്ത വാക്കുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയവക്ക് മൂന്നു മാസത്തെ തടവും പിന്നെ പിഴയും ശിക്ഷയായി ഉണ്ടാവും.
ഈ രണ്ടു നിയമങ്ങളും അത് പോലെ തന്നെ ഇന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഉണ്ട് എന്ന് പുരോഗമന ആവിഷ്ക്കാരികള് ഓര്‍ത്താല്‍ നന്ന്. അതോണ്ട് തന്നെ ഇപ്പൊ കേരളവര്‍മ്മയില്‍ വെച്ച ആവിഷ്ക്കാര ബോര്ഡിനായാലും, അതിനെ ന്യായികരിക്കാന്‍ വേണ്ടി ഇടുന്ന പോസ്റ്റുകള്‍ക്കു ആയാലും, ആ പോസ്റ്റുകളില്‍ തെറി വിളിക്കുന്നവര്‍ക്കു ആയാലും, അതിനൊക്കെ ബദലായി ഇടുന്ന പോസ്റ്റുകളും കമന്റുകളും ആയാലും അതിനെതിരെ ആരേലും കേസുമായി ഇറങ്ങിയാല്‍ അത് ചെയ്തവരെ പിടിച്ചു അകത്തിടാന്‍ ഇപ്പോളും വകുപ്പുകള്‍ ഉണ്ടെന്നു സാരം.
അഭിപ്രായ സ്വാതന്ത്രം എന്ന് പറഞ്ഞാല്‍ ആരെ വേണേലും അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉള്ള സ്വാതന്ത്രം എന്നല്ല. അത് ആരെയും ഭയക്കാതെ മനസില്‍ തോന്നുന്ന കാര്യം പറയാന്‍ ഉള്ള സ്വാതന്ത്രമാണ്.
അതു പോലെ തന്നെ മതങ്ങളെ, ദൈവങ്ങളെ വിമര്‍ശിക്കല്‍/ആക്ഷേപിക്കല്‍ അല്ല സ്വതന്ത്രചിന്ത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത് ആരെയും ഭയക്കാതെ ആരുടേയും കൂച്ചു വിലങ്ങുകള്‍ ഇല്ലാതെ അവനവനു ഇഷ്ട്ടമുള്ള രീതിയില്‍ ചിന്തിക്കാനുള്ള കഴിവിനെ പറയുന്നതാണ്.
ഈ പറഞ്ഞ രണ്ടും പൂര്‍ണ്ണമായി ഇന്ത്യയില്‍ ഇല്ല. ഇവിടെ നമ്മള് നിയമത്തെ അത് പോലെ തന്നെ സമൂഹത്തെ പേടിക്കേണ്ടതുണ്ട്.
ആവിഷ്ക്കാരം, അത് പോലെ തന്നെ സ്വതന്ത്രചിന്ത എന്നാല്‍ മറ്റുള്ളവന്റെ തലയില്‍ കേറി നിരങ്ങല്‍ അല്ല എന്നൊരു ബോധം കൂടി ആര്‍ക്കായാലും ഉണ്ടാവുന്നത് സ്വന്തം തടിക്കു നല്ലതാ..
[fb_pe url=”https://www.facebook.com/ranjutnr/posts/10208612281734876″ bottom=”30″]
Discussion about this post