സ്ത്രീകള്‍ക്ക് മാത്രമായി പ്രൈവറ്റ് റീചാര്‍ജ് പദ്ധതിയുമായി വോഡഫോണ്‍ രംഗത്ത്. സ്ത്രീകള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ കടയുടമയ്ക്ക് നല്ക്കാതെ തന്നെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വോഡഫോണ്‍ ‘സഖി’ എന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. ഇതിനായി പ്രൈവറ്റ് (PRIVATE) എന്ന് ടൈപ്പ് ചെയ്ത് 12604 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. അപ്പോള്‍ ഒരു ഒടിപി (ONE TIME PASSWORD) ലഭിക്കും. 24 മണിക്കൂറിനുള്ളില്‍ ഈ ഒടിപി നിങ്ങള്‍ക്ക് റീചാര്‍ജ് ചെയ്യാം.
ഈ പദ്ധതിയില്‍ വോഡഫോണ്‍ ‘സഖി’ സ്ത്രീകള്‍ക്കായി ഒരുപാട് ഓഫറുകള്‍ നല്‍കുന്നുണ്ട്. 52 രൂപയ്ക്ക് 50എംബി 2G/ 3G ഡേറ്റയും 42 മിനിറ്റ് ടോക്ക്ടൈം, കൂടാതെ 78 രൂപാ പായ്ക്ക് ചെയ്യുന്നവര്‍ക്ക് 62 മിനിറ്റ് ടോക്ക്ടൈം 50 എംബി ഡേറ്റയും ലഭ്യമാകുന്നു. 30 ദിവസത്തേക്കായിരിക്കും ഇതിന്റെയൊക്കെ വാലിഡിറ്റി.
Discussion about this post