പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ത്രിപുരയിലെ ഏഴ് എംഎല്‍എമാര്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തു. ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മീരാകുമാറിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇടത് മുന്നണി നിലപാടിനൊപ്പം നില്‍ക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മമത ബാനര്‍ജിയുടെ നിലപാട് ഇവര്‍ തള്ളിയത്.
കോണ്‍ഗ്രസ് എംഎല്‍എ രത്തന്‍ ലാല്‍ നാഥാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്ത പ്രതിപക്ഷ അംഗം. നേരത്തെ ആസാമിലെത്തിയ രാംനാഥ് കോവിന്ദിനെ രത്തല്‍ ലാല്‍ നാഥ് കണ്ട് പിന്തുണ അറിയിച്ചിരുന്നു.
ഈ അംഗങ്ങളെല്ലാം താമസിയാതെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിപുരയില്‍ സിപിഎം നേതൃത്വം നല്കുന്ന സര്‍ക്കാരിന് ശക്തമായ വെല്ലുവിളിയാണ് ബിജെപി ഉയര്‍ത്തുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണ അണികളിലും വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
Discussion about this post