തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ വീട്ടമ്മയെ അഞ്ച് മാസത്തിനിടെ 900 പ്രാവശ്യം വിളിച്ചതിന്റെ ശാസ്ത്രീയ തെളിവുകള്‍ പുറത്ത്. ശാസ്ത്രീയ തെളിവുകള്‍ എംഎല്എക്കെതിരെയാണെന്ന് പോലീസ് പറഞ്ഞു. സാഹചര്യ തെളിവുകളും എംഎല്‍എയ്ക്ക് എതിരാണ്. എംഎല്‍എ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ മൊഴി. സഹോദരനെയും കന്യാസ്ത്രീയെയും ഒരു വൈദീകനെയും വീട്ടമ്മ ഇക്കാര്യം അറിയിച്ചിരുന്നു.
Discussion about this post