ജയ്പൂര്‍: രാമക്ഷേത്ര നിര്‍മാണമെന്ന തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ജയ്പൂരില്‍ മാധ്യമപ്രവര്‍ത്തരുമായി സംസാരിക്കവെയാണ്, ബിജെപി ദേശീയ അധ്യക്ഷന്‍ രാമക്ഷേത്ര വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ നാലു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം. വന്‍ ഭൂരിപക്ഷവുമായി മോദി സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നുവര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലായിരുന്നു രാമക്ഷേത്രനിര്‍മാണ വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞത്. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും എന്നാല്‍ നിയമപരമായ മാര്‍ഗത്തിലായിരിക്കണം ക്ഷേത്രനിര്മാണമെന്നാണ് നിലപാടെന്നും പാര്‍ട്ടിയധ്യക്ഷന്‍ വ്യക്തമാക്കി. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പരസ്പരം ധാരണയുണ്ടാക്കി നിയമപരമായ മാര്‍ഗത്തിലൂടെ ക്ഷേത്രം നിര്‍മിക്കണം അമിത് ഷാ പറഞ്ഞു.
അടുത്തു നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. 150 സീറ്റുകള്‍ സംസ്ഥാനത്ത് ബിജെപി നേടും. 180 സീറ്റുകളാണ് ഗുജറാത്ത് നിയമസഭയിലുള്ളത്.
രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജയെ മാറ്റുന്ന കാര്യം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post