ഡല്‍ഹി: ഭരണഘടന പുണ്യഗ്രന്ഥമാണെന്നും പാര്‍ലമെന്റ് തനിക്ക് ക്ഷേത്രമാണെന്നും പദവിയൊഴിയുന്ന രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി. വിടവാങ്ങല്‍ പ്രസംഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഔദ്യോഗിക പദവിയില്‍ നിന്നും പടിയിറങ്ങുന്നതിന്റെ തലേദിവസം, ഇന്ത്യന്‍ ജനതയോടും അവര്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളോടും രാഷ്ട്രീയ കക്ഷികളോടുമുള്ള കൃതജ്ഞത ഞാന്‍ അറിയിക്കുന്നു. ഞാന്‍ നല്‍കിയതിലും വളരെയധികമാണ് എനിക്ക് ഈ രാജ്യത്തില്‍ നിന്നും ലഭിച്ചത്. ഞാനെന്നുമതിന് ഇന്ത്യന്‍ ജനതയോട് കടപ്പെട്ടിരിക്കും.
എല്ലാ ജനവിഭാഗം ജനങ്ങളും തുല്യതയോടെ ജീവിക്കുകയും സന്തുലിതമായി അവസരങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന ഒരു രാജ്യമായാണ് ഇന്ത്യയെ രാഷ്ട്രപിതാവ് ഗാന്ധിജി കണ്ടത്. നാളെ മുതല്‍ ഒരു സാധാരണ പൗരനായി ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും പ്രണബ് മുഖര്‍ജി തന്റെ വിടവാങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞു.
Discussion about this post