ഡല്‍ഹി: ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാവ് വിദേശകാര്യമന്ത്രി സുഷമ സ്വരാജാണെന്ന് അമേരിക്കന്‍ മാഗസിനായ വാള് സ്ട്രീറ്റ് ജേണല്‍. മാഗസിന്റെ എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിലാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നേതാവ് സുഷമയാണന്ന് വ്യക്തമാക്കുന്നത്.
ആഗോള രാഷ്ട്രീയ അവലോകന ലേഖനങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധേയനായ ടുങ്കു വരദരാജന് ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഹൂവര്‍ സെന്ററില്‍ അധ്യാപകനാണ് ടുങ്കു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെന്ന നിലയില്‍, പ്രത്യേകിച്ച് പ്രവാസി ഇന്ത്യക്കാരുടെ കാര്യത്തില്‍ അക്ഷീണപ്രയത്നം നടത്തുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ആരാധകരേറെയുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയതന്ത്ര ഇടപെടലുകള്ക്കിടെയും ഇതുമായി ബാലന്‍സ് നഷ്ടപ്പെടാതെ സര്‍ക്കാര്‍ നയങ്ങളില്‍ മുറുകെപ്പിടിച്ച് തന്റെ ജോലി കൃത്യമായും അഭിനന്ദനാര്‍ഹമായും ചെയ്യാന്‍ സുഷമാ സ്വരാജിന് കഴിയുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
ട്വിറ്ററില്‍ 85 ലക്ഷത്തിലധികം പേര് പിന്തുടരുന്ന സുഷമ സ്വരാജ്, ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്സുള്ള പത്ത് രാഷ്ട്രീയനേതാക്കളില്‍ ഉള്‍പ്പെടുന്നു. സുഷമയുടെ ട്വിറ്റര്‍ പോസ്റ്റുകളില്‍ ഭൂരിപക്ഷവും സഹായം തേടിക്കൊണ്ടുള്ള അഭ്യര്‍ത്ഥനയ്ക്കുള്ള മറുപടികളാണെന്നും ലേഖനത്തില്‍ പറയുന്നു.
തങ്ങളുടെ രാജ്യത്തെ ആശുപത്രികളുടെ നിലവാരം മോശമായതിനാല്‍, അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്ന് ചികിത്സയ്ക്ക് ഇന്ത്യന്‍ വിസ അനുവദിക്കാനുള്ള അപേക്ഷയുമായി അനേകം അപേക്ഷകളാണ് ഇന്ത്യന്വിദേശകാര്യമന്ത്രിയെ തേടിയെത്തുന്നതെന്ന് ലേഖനത്തില്‍ വിശധീകരിക്കുന്നു. ഇത്തരത്തില്‍ ഇന്ത്യയില്‍ ചികിത്സതേടിയെത്തിയ കുഞ്ഞുങ്ങളടക്കമുള്ളവരുടെ വിവരങ്ങളും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post