തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഓഫീസിന് നേരെയുണ്ടായ സി.പി.എം ആക്രമണം ആസൂത്രിതമാണെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഓഫീസില്‍ ഉണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് അക്രമികള്‍ അവിടേക്കെത്തിയത്. സംഭവം നടന്നിട്ടും നടപടിയെടുക്കാത്ത പൊലീസ് നിഷ്ക്രിയത്വം തെളിയിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി തലസ്ഥാന നഗരത്തില്‍ വ്യാപകമായിട്ടാണ് സി.പി.എം-ബി.ജെ.പി സംഘര്‍ഷങ്ങള്‍ ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ നടന്ന ആക്രമണത്തില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കു കേടുപാടുകള്‍ പറ്റി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം നടന്നു.
Discussion about this post