മെല്‍ബണ്‍: ലോകകപ്പ് ക്രിക്കറ്റിന്റെ രാജാക്കന്മാരുടെ പട്ടം ഓസ്ട്രേലിയ തിരിച്ച് പിടിച്ചു. ന്യൂസിലണ്ടിനെ ഏഴ് വിക്കറ്റിന് തറപറ്റിച്ചാണ് ക്ലര്‍ക്കും സംഘവും അഞ്ചാം വട്ടവും കിരീടം തങ്ങളുടെ മണ്ണിലെത്തിച്ചത്.
ഫൈനലിന്റെ യാതൊരു ആവേശവുമില്ലാതെ നടന്ന മത്സരത്തില്‍ തന്റെ കരിയറിലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓസിസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്കിന്റെ പ്രകടനം എടുത്തു പറയണം. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ധീരമായ ചെറുത്ത് നില്പ് നടത്തിയ ഗ്രാന്റ് എലിയട്ടും കളിയിലെ ദുഖമായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലണ്ട് 45 ഓവറില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസിസ് 33.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു 45 റണ്‍സെടുത്ത വാര്‍ണറും, റണെടുക്കാതെ ഫിഞ്ചും പുറത്തായി. ക്ലര്‍ക്ക് 74 റണ്‍സും, സ്മിത്ത് 56 റണ്‍സും നേടി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലണ്ട് 45 ഓവറില്‍ 183 റണ്‍സിന് പുറത്തായി. തുടക്കം മുതല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ന്യൂസിലണ്ടിന് ഗ്രാന്റ് എലിയട്ട് നേടിയ 83 റണ്‍സാണ് ആശ്വാസമായത്.
ഒരു റണ്‍ എടുത്തു നില്‍ക്കെ മക്കെല്ലത്തെ (0) പുറത്താക്കി സ്റ്റാര്‍ക്കാണ് ന്യൂസിലണ്ടിന് ആദ്യ പ്രഹരം ഏല്പിച്ചത്. 33 റണ്‍സെടുത്തു നില്‍ക്കെ 15 റണ്‍സെടുത്ത ഗുപ്റ്റിലും മടങ്ങി. ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 12 റണ്‍സെടുത്ത വില്യംസണു കൂടാരം കയറിയതോടെ കീവിസ് പ്രതിരോധത്തിലായി. വില്ല്യംസണെ മിച്ചല്‍ ജോണ്സണ് പുറത്താക്കി.
40 റണ്‍സെടുത്ത ഗുപ്റ്റിലും, സെമിഫൈനലിലെ താരം എലിയറ്റും(83) ചേര്‍ന്ന് നടത്തിയ രക്ഷ പ്രവര്‍ത്തനമാണ് വലിയ തകര്‍ച്ചയില്‍ നിന്ന് കീവിസ് ടീമിനെ രക്ഷിച്ചത്.
Discussion about this post