ഡല്‍ഹി: മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ലിംഗസമത്വത്തിലേക്കുള്ള അടുത്ത ചുവടുവയ്പ്പെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. കോടതി വിധി മികച്ചതെന്നും മനേക അഭിപ്രായപ്പെട്ടു. മുത്തലാഖ് സമ്പ്രദായത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് നേരത്തേയും മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. ഹിന്ദുവോ ഇസ്ലാമോ എന്ന മതപരമായ വിഷയമല്ല, സ്ത്രീകള്‍ക്ക് നീതി ലഭ്യമാവുന്നതിനുള്ള യുദ്ധമാണ് മുത്തലാഖിനെതിരെയുള്ള ഹര്‍ജിയെന്ന് മനേക അഭിപ്രായപ്പെട്ടിരുന്നു.
മുത്തലാഖ് പിന്തിരിപ്പന് ആശയമാണെന്നും ഏത് സമുദായത്തിലാണെങ്കിലും ഇത്തരം ആചാരങ്ങള്‍ ഇല്ലാതാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. മതത്തിനും ജാതിക്കും ആചാരങ്ങല്ക്കും അപ്പുറം സ്ത്രീകള്‍ക്ക് ആവശ്യം സന്തോഷവും ക്ഷേമവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദിക്ക് മുന്നിലും മനേക ഈ വിഷയം ഉന്നയിച്ചിരുന്നു.
മുത്തലാഖ് സ്ത്രീവിരുദ്ധമാണെന്നായിരുന്നു വിധി പ്രസ്താവനയ്ക്കിടെ സുപ്രീം കോടതിയും നിരീക്ഷിച്ചത്. മുസ്ലിം സ്ത്രീകളുടെ മൗലികാവശകാശങ്ങളും ലിംഗസമത്വവും അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ചു കൊണ്ടാണ് ഇത് നിരോധിച്ചു കൊണ്ടുള്ള കോടതി വിധി. രാജ്യത്തെ മുസ്ലിം വനിതകള്‍ക്ക് ഇത് ഐതിഹാസിക ദിനമാണെന്നായിരുന്നു ഹര്‍ജിക്കാരിയായ സൈറ ബാനുവിന്റെ പ്രതികരണം.
വിവാഹത്തെ പരിഹസിക്കുന്ന സമ്പ്രദായമാണ് ഇതെന്നായിരുന്നു മുത്തലാഖിനെ കുറിച്ച് ഉയര്‍ന്ന പൊതുവാദം. ലോകത്തെ 22 ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ 20 എണ്ണത്തിലും മുത്തലാഖിന് നിരോധനമുണ്ട്.
Discussion about this post