ഡല്‍ഹി: വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പുരാതന സംസ്കാരത്താല്‍ സമ്പന്നമാണ് നമ്മുടെ രാജ്യം. നമ്മുടെ ചരിത്രത്തെ നാം സ്നേഹിക്കണം. നമ്മുടെ രാജ്യത്തിന്റെ ഭംഗിയെ കുറിച്ച് വിദേശികളോട് പറയാന്‍ നമുക്ക് സാധിക്കണം. ഈ ലോകം മുഴുവന്‍ നമ്മുടെ രാജ്യം കാണാന്‍ വരുമെന്നും ഇന്ത്യന്‍ അസോസിയേഷന് ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
Discussion about this post