ഇസ്ലാമാബാദ്: ഭീകരരെന്നു സംശയിക്കുന്ന 53 പേര് പാക്കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ പിടിയില്‍. പാക് റേഞ്ചേഴ്സും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ചക്വാര മേഖലയില്‍ നടത്തിയ റെയ്ഡിനിടെ അക്രമം അഴിച്ചുവിട്ട ഭീകരനെ പോലീസ് വെടിവച്ചു വീഴ്ത്തി.
കറാച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ലയരി മേഖലയില്‍ നിന്ന് 50 പേരെയും ദരഖ്ഷന് മേഖലയില്‍ നിന്ന് മൂന്നു പേരെയുമാണ് പിടികൂടിയത്.
Discussion about this post