മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ലീഗ് പാര്‍ലമെന്ററി കമ്മറ്രി യോഗം ചേരുന്നുണ്ട്മത്സരിക്കാനില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി സംഘടനാ ചുമതലകളില്‍ തുടരാനാണ് ആഗ്രഹമെന്നും ഇക്കാര്യം ഹൈദരലി ഷിഹാബ് തങ്ങളെ അറിയിച്ചതായും മജീദ് അറിയിച്ചു. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു.
. 2016ല്‍ സി.പി.എമ്മിലെ അഡ്വ പി.പി ബഷീറിനെ തോല്പിച്ചാണ് പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങര എം.എല്‍.എയായത്. അന്ന് 38057 ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം.
പി.പി. ബഷീര്‍ തന്നെയാണ് ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.
അടുത്ത മാസം 11നാണ് വേങ്ങരയില്‍ വോട്ടെടുപ്പ്. 15ന് വോട്ടെണ്ണല്‍ നടത്തും. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും.
Discussion about this post