മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ. ജനചന്ദ്രന് ആണ് സ്ഥാനാര്‍ത്ഥി. നേരത്തെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് മത്സരിക്കുമെന്നു വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ജനചന്ദ്രന് നറുക്ക് വീഴുകയായിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീറും നാമനിര്‍ദേശക സമര്‍പ്പിച്ച് കഴിഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ എസ്ഡിപിഐ മത്സര രംഗത്തുണ്ട്.
38000 വോട്ടിനാണ് പികെ കുഞ്ഞാലിക്കുട്ടി നേരത്തെ വിജയിച്ചിരുന്നത്. ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിപി ബഷീറിനെ തന്നെയാണ് അന്നും പികെ കുഞ്ഞാലിക്കുട്ടി തോല്‍പ്പിച്ചത്.
Discussion about this post