കൊച്ചി: പാലാരിവട്ടം-മഹാരാജാസ് കോളേജ് റൂട്ടിലെ സര്‍വീസിന് നാളെ തുടക്കം. രാവിലെ 10.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും മെട്രോ യാത്ര നടത്തുന്നതോടെ സര്‍വീസിന് ഔപചാരിക തുടക്കം.
തുടര്‍ന്ന് 11ന് എറണാകുളം ടൗണ്‍ഹാളില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെ 40 രൂപയാണ് നിരക്ക്. മഹാരാജാസ് കോളേജ് വരെ 50 രൂപ.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നിവ പുതിയ സ്റ്റേഷനുകള്‍. നഗര മധ്യത്തിലേക്ക് ട്രെയിന്‍ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണമേറുമെന്നാണ് പ്രതീക്ഷ.
Discussion about this post