മുംബൈ: മലയാളി താരം ബേസില്‍ തമ്പി വീണ്ടും ഇന്ത്യ എ ടീമില്‍. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലാണ് പേസ് ബൗളറായ ബേസിലിനെ ഉള്‍പ്പെടുത്തിയത്. ശ്രേയസ് അയ്യരാണ് ടീം ക്യാപ്റ്റന്‍. പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും.
ദക്ഷിണാഫ്രിക്കന്‍ എയ്ക്കെതിരായ പരമ്പരയില്‍ ഇന്ത്യക്കായി ബേസില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഐ.പി.എല്‍ കഴിഞ്ഞ സീസണില്‍ എമേര്‍ജിങ് താരത്തിനുള്ള പുരസ്കാരവും മലയാളി പേസര്‍ നേടിയിരുന്നു.
ഒക്ടോബര്‍ ആറിന് വിശാഖപട്ടണത്താണ് പരമ്പര തുടങ്ങുന്നത്. മുഹമ്മദ് സിറാജ്, ശ്രദ്ധുല്‍ ഠാക്കൂര്‍, സിദ്ധാര്‍ഥ് കൗര്‍ എന്നീ ഫാസ്റ്റ് ബൗളര്‍മാരും ടീമിലുണ്ട്.
ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ന്യൂസിലന്‍ഡിനെതിരായ സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ് ഇലവനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബോര്‍ഡ് ടീമിന്റെയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. എന്നാല്‍ മറ്റൊരു മലയാളിയായ സഞ്ജു വി സാംസണ് രണ്ടു ടീമിലും ഇടം നേടിയില്ല.
Discussion about this post