സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിംഹത്തെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അമിത് ഷായെ പല്ലുകൊഴിഞ്ഞ സിംഹമെന്ന് പറഞ്ഞതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. താന്‍ പാര്‍ട്ടിയിലെ കുഞ്ഞുനേതാവാണെന്നും ജനരക്ഷാ യാത്ര കഴിയുമ്പോള്‍ കേരളം ബിജെപി പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വട്ടനാണെന്ന് മലയാളികള്‍ ഇപ്പോള്‍ പറയുന്നു. ശുചിമുറിയെപ്പറ്റി നടത്തിയ പരാമര്‍ശം ആണതിന് കാരണം. രാജ്യത്തെ 60 ശതമാനം ആളുകള്‍ക്കും ഇപ്പോഴും ശുചിമുറിയില്ല. കേരളത്തിലെ എല്ലാവരും തന്നെ മിഡില്‍ ക്ലാസ് ആളുകളാണ്. ശുചിമുറിയില്ലാത്തവരെപ്പറ്റി പറഞ്ഞാല്‍ മലയാളികള്‍ക്ക് ആ സാഹചര്യം മനസിലാകില്ല. അതുകൊണ്ടാണ് തന്നെ വട്ടനെന്ന് വിളിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.
Discussion about this post